ശസ്ത്രക്രിയ



അവസാന നിമിഷം അടുത്തു,

ഒരാളെങ്കിലും രക്ഷ പ്രാപിച്ചെങ്കിൽ !

മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ-

ഹൃദയമമര്‍ത്തി പിടിച്ച്‌,

തലങ്ങും വിലങ്ങും പരിശോധിച്ചു കൊണ്ട്,

മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി!

പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു-

മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല !

നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു .

വെട്ടിയും കുത്തിയും വൃത്തി-

കെട്ടാ ശരീരം ട്വയിന്‍ ഉപയോഗിച്ച്  കെട്ടി .

''21''  കാലന്റെ വിളി .

''ദയവായി ഒരു നിമിഷം,

ഒരു ക്ഷണം കൂടി മാത്രം ''

കൂര്‍ത്തൊരു നോട്ടത്തോടാ-

ദേഹിയെ വലിച്ചെടുത്തു 'കാലന്‍'.

പുറത്തു കടന്നപ്പോള്‍ പലരും തിരക്കി :

''സർജറി ?''

''മരിച്ചു .''

''ഇന്നും അതെ കൈപിഴ ?''

നെടുവീര്‍പ്പോടെ!

''അതെ, കണക്കിനെ പോലെ

 സാമൂഹ്യ ശാസ്ത്രവും 

ശ്വാസംകിട്ടാതെ മരിച്ചു !''

Comments